2996 പാസ്‌പോര്‍ട്ടുകള്‍ ഡിസംബറില്‍ മാത്രം അനുവദിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി

0
52

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി മുഖേന ഡിസംബറില്‍ മാത്രം അനുവദിച്ചത് 2996 പാസ്‌പോര്‍ട്ടുകള്‍. 1317 പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങളും നല്‍കുകയുണ്ടായി. 977 വീസയാണു ഡിസംബറില്‍ അനുവദിച്ചത്. 40 ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ അനുവദിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് 2583 സേവനങ്ങള്‍ നല്‍കി.

238 ജനന റജിസ്‌ട്രേഷനും 21 മരണ റജിസ്‌ട്രേഷനും രണ്ടു വിവാഹ റജിസ്‌ട്രേഷനും നടത്തി. നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി 65 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളാണു നല്‍കിയത്. 180 കേസുകള്‍ തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തു. മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസുകളില്‍ ഏഴെണ്ണം തീര്‍പ്പാക്കി. ഒന്നില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. വീട്ടു ജോലിക്കാരുടെ 43 കേസുകളും ഡിസംബറില്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.