അതിശൈത്യത്തിന്റെ പിടിയില്‍ കാശ്മീര്‍; പലയിടങ്ങളിലും താപനില പൂജ്യത്തില്‍ താഴെ

0
108

ശ്രീഗനര്‍: അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് ജമ്മു കാശ്മീര്‍ താഴ്വര. പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിയില്‍ താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ലഡാക്ക് മേഖലയിലെ കാര്‍ഗിലിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഇവിടെ താപനില മൈനസ് 20 ഡിഗ്രി വരെയാണ് എത്തിയത്.

ശ്രീനഗറില്‍ മൈനസ് 3.9 ഡിഗ്രിയാണ് ശരാശരി താപനില രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടത്തും കനത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്.കാഴ്ച വ്യക്തമല്ലാത്തതിനാല്‍ ജമ്മു വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിമാന സര്‍വീസ് തടസപ്പെട്ടു.