ആഷസ്: ഓസ്‌ട്രേലിയ രണ്ടിന് 193

0
63


സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. 91 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 44 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. ഡേവിഡ് വാര്‍ണര്‍(56), ബാന്‍ക്രോഫ്റ്റ്(0) എന്നിവരാണ് പുറത്തായത്.

നേരത്തെ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 346 റണ്‍സെടുത്ത് പുറത്തായിരുന്നു. ക്യാപ്റ്റന്‍ ജോ റൂട്ട് 83ഉം ഡേവിഡ് മലന്‍ 62ഉം റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. നതാന്‍ ലയണ്‍ ഒരു വിക്കറ്റെടുത്തു.