ഇന്ത്യയുടെ ഏറില്‍ ദക്ഷിണാഫ്രിക്ക 286 ന് പുറത്ത്

0
61

കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 286 റണ്‍സിന് പുറത്ത്. ഇന്ത്യയുടെ ബോളിങ് കരുത്തില്‍ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലാവുകയായിരുന്നു.

ആദ്യ 12 റണ്‍സില്‍ മുന്ന് വിക്കറ്റുകള്‍ വീണതോടെ അടിപതറിയ ദക്ഷിണാഫ്രിക്കയെ ഡിവില്ല്യഴ്‌സ്, ഡു പ്ലെസി സംഘമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 43 റണ്‍സ് നേടി ഡീകോക്കും 35 റണ്‍സ് നേടി കേശവ് മഹാരാജും ആതിഥേയരെ 200 റണ്‍സ് കടത്തി.

നാലു മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. അശ്വിന്‍ രണ്ട്, മുഹമ്മദി ഷമി, ജസ്പ്രീത് ഭുംറ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.