ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കില്‍ ഇടിച്ച് അപകടം: അഞ്ച് വിദ്യാര്‍ത്ഥികളും ബസ് ഡ്രൈവറും മരിച്ചു

0
65

ഇന്‍ഡോര്‍: സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ബസ് ഡ്രൈവറും മരിച്ചു. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ കനാഡിയ റോഡിലാണ് അപകടമുണ്ടായത്. ഇന്‍ഡോറിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു.
സംഭവത്തില്‍ ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് അദ്ദേഹം നിദ്ദേശം നല്കി.