കമ്മാര സംഭവം ഏപ്രിൽ അഞ്ചിന് തിയറ്ററുകളിലേക്ക്

0
111

ദിലീപ് ചിത്രം കമ്മാര സംഭവം ഏപ്രിൽ അഞ്ചിന് തിയറ്ററുകളിലെത്തും. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം ജനുവരി 7ന് കൊച്ചിയിൽ ആരംഭിക്കും. ഒരാഴ്ചത്തെ ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്.

കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് നടൻ സിദ്ധാർത്ഥ് ആണ് ദിലീപിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.

കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. ഗോകുലം ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.