കലോത്സവത്തില്‍ നിന്നും വിധികര്‍ത്താക്കള്‍ പിന്മാറിയത് തെറ്റിദ്ധാരണ മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി

0
59

തൃശൂര്‍: കലോത്സവത്തില്‍ നിന്നും വിധികര്‍ത്താക്കള്‍ പിന്മാറിയത് തെറ്റിദ്ധാരണ മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ്. പിന്മാറിയ വിധികര്‍ത്താക്കളെ വീണ്ടും സമീപിക്കും. പ്രതിഷേധം തെറ്റിദ്ധാരണ മൂലമെന്നാണെന്നും വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത് സുതാര്യതയ്ക്കു വേണ്ടിയാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് സംവിധാനം ഒഴിവാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.