കാര്‍ഗിലില്‍ കൊടുംതണുപ്പ്; താപനില മൈനസ് 20 ഡിഗ്രി

0
51

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ അതിര്‍ത്തി പ്രദേശമായ കാര്‍ഗിലില്‍ കൊടുംതണുപ്പ്. മൈനസ് 20 ഡിഗ്രി താപനിലയാണ് വ്യാഴാഴ്ച ലഡാക് മേഖല ഉള്‍പ്പെടുന്ന കാര്‍ഗിലില്‍ രേഖപ്പെടുത്തിയത്.

രണ്ടു ദിവസത്തേക്ക് മഞ്ഞ് വീഴ്ചയും കൊടുംതണുപ്പും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീനഗറില്‍ മൈനസ് മൂന്ന് ഡിഗ്രിയാണ് താപനില.