കെഎസ്ആര്‍ടിസിയെ കൈയൊഴിയാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ എഐടിയുസി

0
39

കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ ബാധ്യത ഇനിയും ഏറ്റെടുക്കാനാവില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ ഇടതു സംഘടനയായ എഐടിയുസി. സര്‍ക്കാര്‍ നിലപാട് ഇടതുപക്ഷ വിരുദ്ധമാണെന്നും സത്യവാങ്മൂലം തിരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും എഐടിയുസി ആവശ്യപ്പെട്ടു. കെആസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള ശക്തമായ നടപടികളുണ്ടാകണമെന്നും മറിച്ചായാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി എഐടിയുസി മുന്നിട്ടിറങ്ങുമെന്നും സംഘടന പ്രതിനിധികള്‍ അറിയിച്ചു.