കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല; സത്യവാങ്മൂലം തള്ളി തോമസ് ഐസക്

0
44

കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ ബാധ്യത ഇനിയും ഏറ്റെടുക്കാനാവില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്. കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ പാക്കേജ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.

പുനരുദ്ധാരണ പാക്കേജില്ലാതെ കെഎസ്ആര്‍ടിസിക്ക് തുടര്‍ന്നുപോകാനാകില്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകാണ് നിലവിലുള്ള പോം വഴി. ഇതിന് സര്‍ക്കാര്‍ സഹായം നല്‍കും. അടുത്ത രണ്ടു വര്‍ഷം 1000 കോടി രൂപ പണമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.