കേരള സംഗീതനാടക അക്കാദമിയുടെ പത്താമത് അന്താരാഷ്ട്ര നാടകോത്സവം ജനുവരി 20 മുതല്‍

0
62

തൃശൂര്‍: കേരള സംഗീതനാടക അക്കാദമിയുടെ പത്താമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്ക്) ജനുവരി 20 മുതല്‍ 29 വരെ തൃശൂരില്‍ നടക്കും.

തിരസ്‌കൃത ജീവിതം ആണ് നാടകോത്സവത്തിലെ പ്രമേയം. ഇതുമായി ബന്ധപെട്ട് 31 നാടകം തെരഞ്ഞെടുത്തതായി സംഘാടകര്‍ അറയിച്ചു.

ഇറാന്‍, സിംഗപ്പുര്‍, പോളണ്ട്, ചിലി, സ്‌പെയിന്‍, ഈജിപ്ത്, പലസ്തീന്‍, ഇസ്രയേല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 15 അന്തര്‍ദേശീയനാടകവും 11 ഇതരഭാഷാ ഇന്ത്യന്‍നാടകവും അഞ്ചു മലയാളനാടകവും അരങ്ങിലെത്തും.

സൗജന്യമായും ടിക്കറ്റെടുത്തും കാണാവുന്ന നാടകങ്ങള്‍ ഇറ്റ്‌ഫോക്കില്‍ അരങ്ങേറും. 30 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായും ബാക്കി കൗണ്ടര്‍ വഴിയും വിതരണം ചെയ്യും.

നാടകാവതരണങ്ങള്‍ക്കൊപ്പം സെമിനാറുകള്‍, നാടകപണിപ്പുരകള്‍, തനതുകലകളുടെ അവതരണങ്ങള്‍ എന്നിവയുമുണ്ടാവും. നാടകോത്സവം പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ചരിത്രവഴി അടയാളപ്പെടുത്തുന്ന ചിത്രപ്രദര്‍ശനവും നാടകമേളയുടെ പത്തുവര്‍ഷത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും തയ്യാറാക്കും.