കോണ്‍ഗ്രസ് അദ്ധ്യക്ഷനായി സ്ഥാനമേറ്റ ശേഷം ആദ്യമായി രാഹുല്‍ ബഹ്‌റൈനില്‍

0
63

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം ബഹ്‌റൈനിലേക്ക് ആദ്യ വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങി രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുന്ന രാഹുല്‍, ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ചയും നടത്തും.

പ്രവാസി സമൂഹത്തിന്റെ ക്ഷണമനുസരിച്ചാണു രാഹുല്‍ ബഹ്‌റൈനിലെത്തുന്നതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ അതിഥിയായി ആയിരിക്കും അദ്ദേഹം ബഹ്‌റൈനില്‍ എത്തുന്നത്. 10ന് അദ്ദേഹം തിരിച്ചെത്തും. ദുബായ് സന്ദര്‍ശിക്കാനും പരിപാടിയിട്ടിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷാവസാനം യുഎഇ സന്ദര്‍ശിക്കുന്നുണ്ട്.