ഗതാഗത നിയമം ലംഘനം; കുവൈത്തില്‍ ഉടമകള്‍ ഇനി കുടുങ്ങില്ല

0
56

കുവൈത്ത്: ഗതാഗത ലംഘനത്തിന് ഡ്രൈവര്‍ക്ക് പകരം ഉടമയ്‌ക്കെതിരെ നടപടി എടുക്കുന്നത് ഒഴിവാക്കാന്‍ പുതിയ നടപടി. വാഹനം ഓടിക്കുന്നത് രക്തബന്ധത്തില്‍ ഉള്ളവരൊ ഡ്രൈവറോ ആണെന്ന് വാഹന ഉടമ സത്യവാങ്മൂലം നല്‍കണം. ട്രാഫിക്ക് ജനറല്‍ ഡയറക്ട്രേറ്റില്‍ വാഹന ഉടമ നേരിട്ട് എത്തി വേണം സത്യവാങ്മൂലം നല്‍കാന്‍. ഉടമ നല്‍കിയ പട്ടികയിലെ ആളുകളാണ് നിയമലംഘനം നടത്തുന്നതെങ്കില്‍ അവര്‍ക്കെതിരെയാകും നടപടി എടുക്കുക.

ഉടമയ്ക്കു പകരം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്ന രീതി ഡ്രൈവിങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.