ജംഷഡ്പുര്‍-മുംബൈ എഫ്.സി മല്‍സരം സമനിലയില്‍

0
66

ജംഷഡ്പുര്‍: സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിക്കെതിരെ സമനില വഴങ്ങി ജംഷഡ്പുര്‍ എഫ്.സി. കേരള ബ്ലാസ്റ്റേഴ്‌സ്-പൂനെ എഫ്.സി മല്‍സരം സമനിലയില്‍ കലാശിച്ചതിന് പിന്നാലെയാണ് വീണ്ടും ഒരു മല്‍സരം സമനിലയിലാവുന്നത്. ആദ്യ പകുതിയില്‍ 2-1ന് മുന്നിലായിരുന്ന ജംഷഡ്പുരിനെ രണ്ടാം പകുതിയില്‍ മുംബൈ സമനിലയില്‍ തളയ്ക്കുകയായിരുന്നു. ജംഷഡ്പൂരിന് വേണ്ടി ഇസു ഇസാക്കയും മുംബയ്ക്കു വേണ്ടി തിയാഗോ സാന്റോസും രണ്ട് ഗോളുകള്‍ വീതം നേടി. മല്‍സരം സമനിലയില്‍ പിരിഞ്ഞതോടെ മുംബൈ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. എട്ട് മത്സരം പൂര്‍ത്തിയാക്കിയ ജംഷഡ്പുര്‍ പത്ത് പോയിന്റോടെ ആറാം സ്ഥാനത്താണ്.