‘ജയിലിലെ തണുപ്പ് അതിജീവിക്കാന്‍ വയ്യെന്ന്’ ലാലു പ്രസാദ്; ‘തബല വായിച്ചോളു, തണുപ്പുമാറിക്കിട്ടുമെന്ന്’ ജഡ്ജി

0
59

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ജെ ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ തണുപ്പാണെന്നും അതിജിവിക്കാന്‍ വയ്യെന്നും പരാതി.കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ലാലു പ്രസാദ് യാദവ് ഇങ്ങനെ പരാതി പെട്ടത്. എന്നാല്‍ ലാലുവിനെ പോലെ രസികനായ ജഡ്ജിയുടെ മറുപടി ഉടന്‍ വന്നു എങ്കില്‍ തബല വായിച്ചോളു തണുപ്പുമാറിക്കിട്ടും.

സി ബി െഎ പ്രത്യേക കോടതിയാണ് ലാലുവിനെ കുറ്റക്കാരനെന്ന് വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളിലുള്ള ശിക്ഷ വിധി ഇന്നത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. രണ്ടാം തവണയാണ് സിബി ഐ പ്രത്യേക കോടതി കേസില്‍ ശിക്ഷ വിധി മാറ്റിവയ്ക്കുന്നത്.
ലാലുവിന് വേണ്ടി പലരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരേയും ഭയമില്ലെന്നും ജസ്റ്റിസ് ശിവ്പാല്‍ സിംഗ് വ്യക്തമാക്കിയിരുന്നു. ജയിലില്‍ അനുയായികളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഭയങ്കര തണുപ്പാണെന്നും ലാലു ജഡ്ജിയോട് പരാതിപ്പെട്ടിരുന്നു.