ജാതി-മത അസമത്വം സൃഷ്ടിക്കുന്നവരെ പുറത്തുകൊണ്ടുവരും; യോഗി ആദിത്യനാഥ്

0
53

അസംഗഢ്: ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 22 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബന്ധരാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

സമൂഹത്തെ ജാതിയുടെ പേരില്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നവരെ വെളിച്ചത്തുകൊണ്ടുവരും, എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കും. 2022ഓടെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലും, നിര്‍ധനര്‍ക്ക് വീടും വെച്ചുനല്‍കുന്ന പദ്ധതി പൂര്‍ത്തീകരിക്കും, ആദിത്യനാഥ് പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം സംസ്ഥാനത്തിനനുവദിച്ച ഫണ്ട് വെറുതെ പാഴാകുകയായിരുന്നു. അഴിമതിയും കുറ്റകൃത്യങ്ങളും വെച്ചുപൊറുപ്പിക്കില്ല, അധികാരത്തില്‍ എത്തി ഒമ്പത് മാസത്തെ ഭരണം കൊണ്ട് സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. മുന്‍ സര്‍ക്കാരാണ് ഇവിടെ സാമുദായിക സംഘര്‍ഷത്തിനും തീവ്രവാദത്തിനും വഴിവെച്ചത്, അസംഗഢില്‍ 552 കോടിയുടെ വിവിധ ക്ഷേമപദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആദിത്യനാഥ് ആരോപിച്ചു