ട്രംപിന്റെ പ്രസ്താവനകള്‍ ഇന്ത്യന്‍ ഭാഷയിലാണെന്ന് പാക് വിദേശകാര്യമന്ത്രി

0
69

ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാകിസ്ഥാനെതിരായ പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഭാഷയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അമേരിക്കയ്ക്ക് അഫ്ഗിനിസ്താനില്‍ ഏല്‍ക്കേണ്ടി വന്ന പരാജയത്തിന് ട്രംപ് പാകിസ്ഥാനെ ബലിയാടാക്കുകയാണെന്നും വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തികൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു.

അമേരിക്കയുമായുള്ള പാകിസ്ഥാന്റെ ബന്ധം വഷളായതിനെ തുടര്‍ന്ന് ചേര്‍ന്ന പാര്‍ലമെന്ററി കമ്മറ്റിക്ക് ശേഷമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. പാകിസ്ഥാന് ദോഷം വരുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും അമേരിക്കയുമായി സംസാരിക്കാന്‍ പാകിസ്ഥാന്‍ എല്ലാ സമയവും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാകിസ്ഥാന്റെ അന്തസ്സ് നിലനിര്‍ത്തി മാത്രമേ അമേരിക്കയുമായുള്ള ബന്ധത്തിനുള്ളൂവെന്ന് പാകിസ്ഥാന്‍ അസ്സംബ്ലി സ്പീക്കര്‍ അയാസ് സാദിഖ് പറഞ്ഞു. അയാസ് സാദിഖിന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്ററി കമ്മറ്റി ചേര്‍ന്നത്.