ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും തമ്മിലുള്ള വിവാഹം ശ്രീലങ്കയിലോ ?

0
64

വിരാട് കോലിയെയും അനുഷ്‌ക ശര്‍മയെയും പോലെ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരാവാന്‍ ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ജനുവരി അഞ്ചിന് ശ്രീലങ്കയിലായിരിക്കും വിവാഹമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇരു താരങ്ങളും കുടുംബസമേതം ഒന്നിച്ച് മാലെദ്വീപില്‍ പുതുവര്‍ഷം ആഘോഷിച്ചതോടെയാണ് വിവാഹ വാര്‍ത്ത സജീവമായത്.

എന്നാല്‍ കേട്ടതത്രയും കെട്ടുകഥകളാണെന്നാണ് രണ്‍വീറിന്റെ മാനേജ്‌മെന്റ് കമ്പനിയായ വൈ.ആര്‍. എഫ് ടാലന്റ് പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇടയ്ക്ക് പിണക്കങ്ങളും പിരിയലുമൊക്കെ ഉണ്ടായെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണയത്തിലാണ് ദീപികയും രണ്‍വീറും.