പഴയൊരു ‘ഒടിയൻ’ ഓർമയുമായി സംവിധായകൻ പ്രിയനന്ദനൻ

0
96

ഈ വർഷം സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാലിന്റെ ഒടിയൻ. ഇപ്പോള്‍ പഴയൊരു ‘ഒടിയൻ’ ഓർമയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയനന്ദനൻ.

ഒടിയൻ എന്ന പേരിലുള്ള ചിത്രം നേരത്തേ സംവിധാനം ചെയ്യുന്നതിന് പ്രിയനന്ദനൻ തീരുമാനിച്ചിരുന്നു. പി.കണ്ണൻകുട്ടിയുടെ അതിമനോഹരമായ നോവലിന്റെ ചലച്ചിത്ര അവിഷ്കാരത്തിന്‌ ഞാൻ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും എന്നാണദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതിനോടൊപ്പം സിനിമയുടെ ഒരു പോസ്റ്ററും പ്രിയനന്ദനൻ പങ്കുവെച്ചിട്ടുണ്ട്.

പ്രിയനന്ദനന്‍റെ ഫെയ്‌സ് ബുക്ക്‌ കുറിപ്പ്

‘പി.കണ്ണൻകുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര അവിഷ്കാരത്തിന്‌ ഞാൻ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികൾ വീണ്ടും അടയിരിക്കാനായി കൂടുകൾ കൂട്ടുന്നത്.’–പ്രിയനന്ദനൻ പറഞ്ഞു.