പാര്‍ട്ടി ചട്ടങ്ങള്‍ തിരുത്തി; ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിഎസ് പങ്കെടുക്കും

0
74

ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തില്‍ ഉപരി കമ്മിറ്റി നേതാവായാണ് വി.എസ്.അച്യുതാനന്ദന്‍ മൂന്നു ദിവസവും പങ്കെടുക്കുന്നത്. വിഎസിനെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

മറ്റു ജില്ലാ സമ്മേളനങ്ങളില്‍ വിഎസിനെ തഴഞ്ഞെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെതുടര്‍ന്ന് നേരത്തേ നിശ്ചയിച്ച കാര്യപരിപാടി തിരുത്തിയാണു വിഎസിനെ പങ്കെടുപ്പിക്കുന്നത്. കൂടാതെ ആലപ്പുഴയില്‍ വിഎസിനെ പങ്കെടുപ്പിക്കണമെന്ന് ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.