പുതിയാപ്പയില്‍ സ്‌കൂള്‍ കുട്ടികളുമായെത്തിയ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി; നിരവധി പേര്‍ക്ക് പരിക്ക്

0
48


കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയില്‍ സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്‌ക്കെത്തിയ ബസ് അപകടത്തില്‍പ്പെട്ട് നിരവധിപേര്‍ക്ക് പരിക്ക്. കണ്ണൂര്‍ പയ്യന്നൂരിലെ ഷേണായി സ്മാരക സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് വഴിയരികിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

accident

ഇന്നുച്ചയ്ക്ക് ശേഷം മുന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് ബീച്ചിലേക്കാണ് കുട്ടികള്‍ വിനോദയാത്രയ്‌ക്കെത്തിയത്. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന 42 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ബസ് ഇടിച്ചുകയറിയ വീടിന്റെ ഒരു മുറി പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു ഗര്‍ഭിണിയുമുണ്ട്. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.