ഫോണ്‍കെണി കേസ്; തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതിയില്‍

0
54

 

 

 

 

 

 

 

കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസില്‍ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പുറത്തുവച്ച് ഒത്തുതീര്‍പ്പായെന്നും തിരുവനന്തപുരം  സെഷന്‍സ് കോടതിയിലെ നടപടികള്‍  അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍  ആവശ്യപ്പെടുന്നത്.

അതേസമയം സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാനുളള നീക്കത്തിനെതിരെ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.