ബംഗ്ലാദേശ് പ്രധാനമന്ത്രി കുവൈത്ത് സൈനിക മേധാവിയുമായി ചര്‍ച്ച നടത്തി

0
58

കുവൈത്ത് സിറ്റി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന വാജിദ് കുവൈത്ത് സൈനിക മേധാവി ജനറല്‍ മുഹമ്മദ് അല്‍ ഖുദ്‌റുമായി കൂടിക്കാഴ്ച നടത്തി. ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷമായിരുന്നു കൂടിക്കാഴ്ച. പ്രതിരോധ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഖുദ്‌റിനെ ഹസീന വാജിദ് അഭിനന്ദിച്ചു. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കുവൈത്ത് സേന മേധാവിയും സംഘവും ബംഗ്ലാദേശിലെത്തിയത്.