ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളെ ലക്ഷ്യമാക്കി പുതിയ മാല്‍വെയര്‍

0
69

ന്യൂഡല്‍ഹി: ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകളെ ലക്ഷ്യമിട്ടുകൊണ്ട് രൂപപ്പെടുത്തിയ പുതിയ മാല്‍വെയര്‍ കണ്ടെത്തി. ആന്‍ഡ്രോയിഡ് ബാങ്കര്‍ എ9480 എന്ന പേരിലാണ് മാല്‍വെയര്‍ അറിയപ്പെടുന്നത്. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മാല്‍വെയര്‍ ചോര്‍ത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഇന്ത്യയിലെ ഉള്‍പ്പെടെ 232 ബാങ്കിങ് ആപ്ലിക്കേഷനുകള്‍ക്കാണ് മാല്‍വെയര്‍ ഭീഷണിയുള്ളതെന്ന് ക്യുക്ക് ഹീല്‍ സെക്യുരിറ്റി ലാബ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ പ്രധാന ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി, ഐഡിബിഐ, ആക്സിസ് തുടങ്ങിയ ബാങ്കുകള്‍ക്കാണ് ഇതിന്റെ ഭീഷണിയുള്ളത്.

തേര്‍ഡ് പാര്‍ട്ടി സ്റ്റോറിലുള്ള വ്യാജ ഫ്‌ളാഷ് പ്ലെയര്‍ ആപ്പിലൂടെയാണ് മാല്‍വെയര്‍ വ്യാപിപ്പിക്കുന്നത്. ലോഗിന്‍ വിവരങ്ങള്‍, അപ് ലോഡ് ചെയ്യുന്ന കോണ്‍ടാക്റ്റ് വിവരങ്ങള്‍ തുടങ്ങിയവ മാല്‍വെയര്‍ ചോര്‍ത്തുമെന്നും ക്യുക്ക് ഹീല്‍ മുന്നറിയിപ്പ് നല്‍കുന്നു.