മാര്‍ക്‌സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്ന് കോടിയേരി

0
38

പെരിന്തല്‍മണ്ണ: മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും മാര്‍ക്സിസ്റ്റ് വിരുദ്ധതയ്ക്ക് ഇനി എന്തു പ്രസക്തിയാണുള്ളതെന്നും കോടിയേരി ചോദിക്കുന്നു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്സിസ്റ്റ് വിരോധത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ മുന്നണിയാണ് യുഡിഎഫ്. യുഡിഎഫിലെ ഓരോ ഘടകകക്ഷികളും കാണിക്കുന്നത് വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനയാണ്. മുസ്ലിം ലീഗിന് കോണ്‍ഗ്രസുമായി ചേര്‍ന്നു ആര്‍എസ്എസ് വെല്ലുവിളി നേരിടാനോ മതന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കാനോ കഴിയില്ല. കോണ്‍ഗ്രസ്, ലീഗ് മുന്നണിയായി യുഡിഎഫ് മാറിക്കഴിഞ്ഞെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.