വിവാഹത്തിന് മുമ്പ് സംസാരിച്ച പ്രതിശ്രുത വധൂവരന്മാരെ ബന്ധു വെടിവെച്ചു കൊന്നു

0
48


കറാച്ചി: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാര്‍ തമ്മില്‍ സംസാരിച്ചതിന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരുവരെയും വെടിവെച്ച് കൊന്നു. നസീറന്‍ എന്ന പെണ്‍കുട്ടിയും അവരുടെ പ്രതിശ്രുത വരന്‍ ഷാഹിദുമാണ് കൊല്ലപ്പെട്ടത്.

പാകിസ്ഥാനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം. നസീറനും ഷാഹിദും നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കണ്ട അമ്മാവന്‍ ഇരുവരേയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് റാവല്‍പിണ്ടിയില്‍ കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും അവരുടെ ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച് കൊന്നിരുന്നു. ഇത്തരത്തില്‍ പാകിസ്ഥാനില്‍ ഒരു വര്‍ഷം ശരാശരി 650 ദുരഭിമാന കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.