വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസ്; അമലപോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
78

കൊച്ചി: വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമലപോള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അമലാ പോളിന്റെ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് പോണ്ടിച്ചേരിയില്‍ നടിക്ക് ഒരു പരിചയവുമില്ലാത്ത ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയില്‍ അമല പോള്‍ നടത്തിയിരിക്കുന്നതെന്നുമാണ് ആരോപണം.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും മറുപടി നല്‍കും. നിലവില്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.