ഷെഫിന്‍ ജഹാന്റെ ഐ.എസ് ബന്ധം: കനകമല കേസ് പ്രതികളെ എന്‍.ഐ.എ ചോദ്യം ചെയ്യും

0
72

കൊച്ചി: ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണവുമായി എന്‍.ഐ.എ. ഇതിന്റെ ഭാഗമായി കനകമല ഐ.എസ് കേസിലെ പ്രതികളായ ടി.മന്‍സീത്, ഷഫ്വാന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ തീരുമാനിച്ചു.

തിങ്കളാഴ്ച വിയ്യുുര്‍ ജയിലില്‍ ഇവരെ ചോദ്യം ചെയ്യും. മന്‍സീത് തുടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ അംഗമായിരുന്നു. ഷെഫിന്‍ ഐ.എസ് ഏജന്റുമായി സംസാരിച്ചതിന് തെളിവുണ്ടെന്ന് എന്‍.ഐ.എ കോടതിയിലും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ തീരുമാനിച്ചത്.