സിപിഎമ്മിന് ഭരിക്കാനറിയില്ല, സമരം ചെയ്യാന്‍ മാത്രമേ അറിയൂ: ഉമ്മന്‍ ചാണ്ടി

0
58

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള കൂടുതല്‍  ബാധ്യത  ഇനിയും  ഏറ്റെടുക്കാനാവില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഎമ്മിന് ഭരിക്കാനറിയില്ലെന്നും സമരം ചെയ്യാന്‍ മാത്രമേ അറിയൂവെന്നും ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു. പെന്‍ഷന്‍ പ്രശ്‌നം ഇത്ര രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട് കാരണമാണ്. ഈ നിലപാട് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.