സുധീരന്‍ എരപ്പാളിയെന്ന് വെള്ളാപ്പള്ളി

0
108

കൊച്ചി: വി.എം സുധീരനെ എരപ്പാളി എന്ന് വിളിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ ആളാണ് സുധീരന്‍. സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന്‍ അങ്ങനെ ചെയ്യുമോ എന്ന് ചോദിച്ച വെള്ളാപ്പള്ളി പെരുന്നയില്‍ നിന്ന് തൊഴിച്ച് ഇറക്കി വിട്ടിട്ടും സുധീരന്‍ ഒന്നും പറഞ്ഞില്ലെന്നും  കുറ്റപ്പെടുത്തി.

പറവൂരില്‍ കുഞ്ഞിത്തൈ എസ്.എന്‍ എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വെള്ളാപ്പള്ളി.