സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കും; തീരുമാനം ഗതാഗത അതോറിറ്റിയുടേത്

0
73

തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ബോഡികളില്‍ വിലസിയിരുന്ന പുലിമുരുകനും ഷാജിപാപ്പനും മെസ്സിയുമടങ്ങുന്ന വമ്പന്‍ താര നിര ഇനിയില്ല. സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കാന്‍ സംസ്ഥാന ഗതാഗത അതോറിറ്റി തീരുമാനിച്ചു. ഇതോടെ, ബസുകളില്‍ സൗകര്യത്തിനനുസരിച്ചുള്ള നിറങ്ങളോ ഇഷ്ട ചിത്രങ്ങളോ പതിപ്പിച്ച് സര്‍വീസ് നടത്താനാകില്ല.

ഫെബ്രുവരി ഒന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്നസ് പരിശോധനയ്ക്കെത്തുന്ന ബസുകള്‍ക്കും പുതിയ നിറം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതോടെ, സിറ്റി സര്‍വീസ് ബസുകള്‍ക്ക് പച്ചയും ഓര്‍ഡിനറി ബസുകള്‍ക്ക് നീലയും ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകള്‍ക്ക് മെറൂണ്‍ നിറവുമാണ് ഇനിയുണ്ടാവുക. വെള്ളനിറത്തിലുള്ള മൂന്ന് വരകള്‍ എല്ലാ ബസിലും ബോഡിയുടെ അടിവശത്ത് ഉണ്ടാകും.

നിര്‍ദേശം നല്‍കിയിരിക്കുന്ന നിറങ്ങള്‍ക്കു പുറമെ ചിത്രങ്ങളോ സ്റ്റിക്കറുകളോ അനുവദിക്കുന്നതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ബസുകളുടെ നിറം മാറ്റം പൂര്‍ണാമാകും.