ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

0
36

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. അനര്‍ഹമായി സര്‍ക്കാരില്‍ നിന്ന് ചികിത്സാ ചെലവ് കൈപ്പറ്റിയെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമികാന്വേഷണം. വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ ആശ്രിതനാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി അനധികൃതമായി അരലക്ഷത്തിലേറെ രൂപയുടെ ചികിത്സാച്ചെലവ് സര്‍ക്കാരില്‍ നിന്ന് സഹായം കൈപ്പറ്റിയെന്നും 28,800 രൂപയ്ക്കു മന്ത്രി കണ്ണട വാങ്ങിയെന്നുമായിരുന്നു മന്ത്രിക്കെതിരായ പരാതിയില്‍ പറയുന്നത്. ഇത്തരം ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നിയമപരമല്ലാത്ത ഒന്നും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ബിജെപി നേതാവ് കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്.