ഇന്ത്യയെ ശ്വാസം മുട്ടിച്ച് ദക്ഷിണാഫ്രിക്ക; ഉച്ചഭക്ഷണ സമയത്ത് നാലിന് 76

0
134


കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇഴഞ്ഞുനീങ്ങുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അവര്‍ നാല് വിക്കറ്റഅ നഷ്ടത്തില്‍ 76 റണ്‍സ് മാത്രമാണെടുത്തിട്ടുള്ളത്. രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ വെറും 48 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 11 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. കഗീസോ റബാദയാണ് രോഹിതിനെ എല്‍ബിയില്‍ കുടുക്കിയത്.

രാവിലെ മൂന്നിന് 28 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളി പുന:രാരംഭിച്ച ഇന്ത്യയെ ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചു. എങ്ങിനെയെങ്കിലും പിടിച്ചുനില്‍ക്കുക എന്ന തന്ത്രമാണ്  ഇന്ത്യ പയറ്റിയത്. ഒരു പരിധി വരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 286 റണ്‍സാണെടുത്തിരുന്നത്.