ഇറാന്‍ പ്രക്ഷോഭം: യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം

0
61

തെഹ്റാന്‍: വിലക്കയറ്റത്തിനെതിരെ ഇറാനില്‍ തെരുവ് പ്രക്ഷോഭങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചു. അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ചാണ് രക്ഷാസമിതിയുടെ അടിയന്തരനീക്കം.
സര്‍ക്കാരിന് എതിരായും അനുകൂലമായും പ്രകടനം നടന്നുകൊണ്ടിരിക്കെ പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം ആവശ്യമില്ലെന്ന് ഏതാനും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് വോട്ട് ചെയ്താണ് രക്ഷാസമിതിയുടെ അടിയന്തരയോഗത്തിന്റെ തീരുമാനം കൈക്കൊണ്ടത്.
പ്രശ്ത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്ന ഏതാനും അംഗങ്ങളുടെ നിലപാടിനെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ വിമര്‍ശിച്ചു. ഇറാന്‍ ജനതയുടെ മൗലിക അവകാശങ്ങളാണിതെന്ന് വ്യക്തമാക്കിയ ഹാലി പ്രശ്നം സമാധാനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് കാരണമായി തീരുമെന്നും ചൂണ്ടിക്കാട്ടി.
തെഹ്റാനില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 100 ഓളം ആളുകള്‍ അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ഡോണാള്‍ഡ് ട്രംപ് നടത്തിയ വിവാദ ട്വിറ്റര്‍ സന്ദേശങ്ങളാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണമായതെന്ന് ഇറാന്റെ യുഎസ് സ്ഥാനപതി ഗുല്യം ഗുസ്രു ആരോപിച്ചു. ട്രംപിനെതിരെ നടപടി ആരോപിച്ച് രക്ഷാ സമിതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2009 ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇറാനില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മഷ്ദാദില്‍ ആരംഭിച്ച പ്രതിഷേധം മറ്റുപല നഗരങ്ങളിലേക്കും ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ നടന്ന പ്രതിഷേധത്തില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു