ഉണ്ണിമുകുന്ദന് എതിരായുള്ള പീഡന ആരോപണം; യുവതിയോട് ഈ മാസം 27ന് ഹാജരാകാന്‍ കോടതി നിര്‍ദേശം

0
71

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന് എതിരായുള്ള പീഡന ആരോപണത്തില്‍ യുവതിയോട് ഈ മാസം 27 ന് കോടതിയില്‍ ഹാജരാകാന്‍ സിജെഎം കോടതി ആവശ്യപെട്ടു. ഉണ്ണിമുകുന്ദന്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശമിച്ചുവെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. യുവതിക്ക് പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം സ്വദേശിയാണ് നടന്‍ ഉണ്ണിമുകുന്ദന്‍ തന്നെ പീഡിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സിനിമാക്കഥ പറയാനായി ഉണ്ണിമുകുന്ദന്‍ പറഞ്ഞതനുസരിച്ച് ചെന്നുവെന്നും എന്നാല്‍ അവിടെ എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതി നല്‍കിയ പരാതി.

എന്നാല്‍ യുവതിയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞ് ഉണ്ണിമുകുന്ദനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ നിന്നും ഒഴിവാക്കാനായി യുവതി പണം ആവശ്യപ്പെട്ടെന്നാണ്‌ ഉണ്ണിമുകുന്ദന്‍ പൊലീസിനോട് പറഞ്ഞത്.