ഓഖിയില്‍ വീഴ്ച പറ്റി: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം

0
42

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തല്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വിമര്‍ശനം. ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ വീഴ്ചപറ്റിയെന്നാണ് വിമര്‍ശനം. ദുരന്ത മേഖലയില്‍ മുഖ്യമന്ത്രി നേരത്തേ പേകേണ്ടതായിരുന്നെന്നും സാമ്പത്തിക സഹായം നേരത്തേ നല്‍കേണ്ടതായിരുന്നുവെന്നും ജില്ലാ സമ്മേളനത്തില്‍ നിരീക്ഷിച്ചു.

തോമസ് ചാണ്ടിയെ സംരക്ഷിച്ചത് സര്‍ക്കാരിന്റെ പ്രതിശ്ചായ ഇല്ലാതാക്കിയെന്നും ബന്ധു നിയമനം ഒഴിവാക്കേണ്ടതായിരുന്നെന്നും സമ്മേളനം ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു വിമര്‍ശനം.

നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം പൊലീസ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നു. ഭരണത്തിലിരിക്കുന്ന സമയത്തും പാര്‍ട്ടിക്ക് പൊലിസിനെതിരെ സമരം ചെയ്യേണ്ടി വരുന്നുവെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.