കാര്‍ബണിലെ രണ്ടാം ഗാനം പുറത്തിറങ്ങി

0
72

കാര്‍ബണിലെ രണ്ടാം ഗാനം പുറത്തിറങ്ങി. മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ദയ എന്ന ചിത്രത്തിന് ശേഷം വിശാല്‍ ഭരദ്വാജ് സംഗീതം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ രേഖ ഭരദ്വാജിന്റെ ശബ്ദത്തിലാണ് കാര്‍ബണിലെ രണ്ടാമത്തെ ഗാനം.

സൗബിന്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, മണികണ്ഠന്‍, കൊച്ചു പ്രേമന്‍, ചേതന്‍ ഭഗത്, ഷറഫുദ്ദീന്‍, പ്രവീണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

കെ.യു മോഹനന്‍ ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. സിബി തോട്ടുപുറം, നാവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.