ഖവാജയ്ക്ക് സെഞ്ച്വറി; ഓസ്‌ട്രേലിയ നാലിന് 479

0
58


സിഡ്‌നി: ഉസ്മാന്‍ ഖവാജയുടെ ഉജ്ജ്വല സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാര്‍ഷ് എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെയും പിന്‍ബലത്തില്‍ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 479 റണ്‍സെടുത്തു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 98 റണ്‍സോടെ ഷോണ്‍ മാര്‍ഷും 63 റണ്‍സുമായി സഹോദരന്‍ മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍. ഇപ്പോള്‍ 133 റണ്‍സിന്റെ ലീഡുണ്ട് ഓസ്‌ട്രേലിയയ്ക്ക്.

സ്റ്റീവ് സ്മിത്ത്(83), ഉസ്മാന്‍ ഖവാജ(171) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് ഇന്ന് നഷ്ടമായത്.

ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ്, മോയീന്‍ അലി, ക്രെയ്ന്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റ് വീഴ്ത്തി.