ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സ്വന്തമാക്കി ഒമാന്‍

0
62

കുവൈത്ത് സിറ്റി: ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒമാന്‍ കിരീടമുയര്‍ത്തി. ഇന്നലെ നടന്ന ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ യുഎഇയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്താണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടാം തവണ ഒമാന്‍ കപ്പ് സ്വന്തമാക്കിയത്.

ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സറിഞ്ഞ് ഇരു രാജ്യങ്ങളിലെയിലും ഭരണാധികാരികള്‍ ഒരുക്കിയ സൗജന്യ വിമാന സര്‍വീസുകളില്‍ കുവൈത്തില്‍ പറന്നെത്തിയ ആരാധകരുടെ ആരവങ്ങള്‍ക്കിടയിലാണു രണ്ടു ടീമും കളത്തിലിറങ്ങിയത്.
നിശ്ചിതസമയവും അധികസമയവും കളിച്ചിട്ടും മല്‍സരം ഗോള്‍ രഹിത സമനിലയില്‍ ആയതിനെ തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.