ജമ്മു കശ്മീരില്‍ ഭീകരാക്രമണം: നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

0
52

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു രാവിലെ സോപോര്‍ മാര്‍ക്കറ്റില്‍ ഉഗ്രശേഷിയുള്ള ( ഐ.ഇ.ഡി) സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

Image result for blast-in-sopore-four-policemen-killed

സോപോര്‍ മാര്‍ക്കറ്റില്‍ പെട്രോളിങ് നടത്തുകയായിരുന്നു പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ മൂന്നുകടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഘത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നതെന്നാണ് നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.