ജീവിത പങ്കാളിയായി ബാങ്ക് ജീവനക്കാരെ സ്വീകരിക്കുന്നത് ഹറാം; ഇത്തരക്കാരില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ആവശ്യപ്പെട്ട് ഫത്വ

0
66

ലഖ്നൗ: വിവാഹം കഴിക്കുമ്പോള്‍ ബാങ്ക് ജീവനക്കാരെയും അവരുടെ ബന്ധുക്കളെയും ഒഴിവാക്കണമെന്ന് ഫത്വ. ദൈവഭയമുള്ള കുടുംബത്തില്‍നിന്ന് മാത്രമേ വിവാഹം കഴിക്കാവുള്ളൂ എന്നും ഫത്വയില്‍ പറയുന്നു. ഉത്തര്‍ പ്രദേശിലെ ഷഹാരണ്‍പൂരിലെ മുസ്ലിം മതപഠന സ്ഥാപനമായ ദാറുല്‍ ഉലൂം ദുയൂബന്ദാണ് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ബാങ്ക് ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും വിവാഹംകഴിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഫത്വ അതിന് കാരണമായി പറയുന്നത് കൂടുതല്‍ വിചിത്രമായ വ്യാഖ്യാനങ്ങളാണ്. മത പുസ്തകം അനുസരിച്ച് പലിശ ഹറാമാണ്, അതുകൊണ്ട് പലിശ വാങ്ങുകയും പലിശ നല്‍കുകയും ചെയ്യുന്ന ബാങ്കുകള്‍ ചെയ്യുന്ന പ്രവര്‍ത്തനം തെറ്റാണ്. അതിനാല്‍ ബാങ്ക് നല്‍കുന്ന പണം ശമ്പളമായി വാങ്ങുന്നതും ഹറാമാണെന്ന് ഫത്വ പറയുന്നു. ഹറാമായ സമ്പത്തുകൊണ്ടാണ് അവര്‍ ജീവിക്കുന്നത്. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ ദാറുല്‍ ഉലൂം ദുയൂബന്ദ് പുറത്തിറക്കിയ പല ഫത്വകളും ഇറക്കിയിട്ടുണ്ട്. സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണ കാര്യങ്ങളില്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ വലിയ എതിര്‍പ്പിന് വഴിവച്ചു. പത്ത് കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു ഈ മതവിധിയിലൂടെ. ഇതുപ്രകാരം കണ്‍പുരികം പറിക്കുന്നതും മുടി വെട്ടിയൊതുക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു.

കണ്‍പുരികം പറിക്കുന്നതും മുടി വെട്ടിയൊതുക്കുന്നതും ഇതുപ്രകാരം വിലക്കപ്പെട്ടിരിക്കുന്നു. ബ്യൂട്ടി പാര്‍ലറില്‍നിന്ന് വിട്ടുനില്‍ക്കണം, അന്യപുരുഷനെ ആകര്‍ഷിക്കുന്ന ഒരുക്കങ്ങള്‍ പാടില്ല, ലിപ്സ്റ്റിക് പുരട്ടരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഫത്വയിലുണ്ട്. മുസ്ലിം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണമെന്ന് ഫത്വ പുറപ്പെടുവിച്ച ദാറുല്‍ ഉലൂം ദുയൂബന്ദിന്റെ മേധാവി മൗലാനാ സാദിഖ് ഖാസിമി പറഞ്ഞു. ഇങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് നല്ല പ്രവണതയല്ല, അത് ഉപേക്ഷിക്കണം. നല്ലൊരു ശതമാനം മുസ്ലിം സ്ത്രീകളും ഫത് വയെ നിരസിക്കുകയാണെന്നും ഖാസിമി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഫത്വയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് അന്ന് ഉയര്‍ന്നത്. കാലഹരണപ്പെട്ട വിലക്കുകളൊന്നും തങ്ങള്‍ത്ത് വേണ്ട എന്ന് സ്ത്രീകള്‍ പ്രതികരിച്ച് തുടങ്ങിയതോടെ ഫത്വ പുറത്തിറക്കിയവര്‍ പരിഹാസ്യരായി. പിന്നീട് ആരും ഷേവ് ചെയ്യരുത് എന്നുപറഞ്ഞും ഫത്വ ഇറക്കി. ഷേവ് ചെയ്ത് ജീവിക്കുന്നവര്‍ അതില്‍നിന്ന് പിന്മാറണമെന്നും ഫത്വ പറഞ്ഞു. ഇതും പതിവുപോലെ പരിഹാസ്യമായി.
ഇതേ രീതിയിലാണ് ബാങ്കിംഗ് ഫത്വയുടെ കാര്യത്തിലും പ്രതികരണമുണ്ടാകുന്നത്. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്