ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്: ഗോവയെ 2-1ന് തകര്‍ത്തു

0
56

ഗുവാഹത്തി: വരിവരിയായി നേരിട്ട തോല്‍വികള്‍ക്കിടയില്‍ ആശ്വാസ ജയം കണ്ടെത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ടൂര്‍ണ്ണമെന്റിലെ തന്നെ മികച്ച ടീമുകളിലൊന്നായ ഗോവയെ സ്വന്തം തട്ടകത്തില്‍ അയ്യായിരത്തോളം വരുന്ന കാണികളുടെ മുന്നില്‍വെച്ചാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വീഴ്ത്തിയത്. 2-1ന് ഗോവയെ തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടൂര്‍ണ്ണമെന്റില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയിരുന്നു. ആദ്യ പകുതിയുടെ 21ാം മിനിറ്റില്‍ മാര്‍സീയോ ആണ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്. ഏഴ് മിനുട്ടുകള്‍ക്ക് ശേഷം എഫ് സി ഗോവ ഗോള്‍ മടക്കി. മാന്വല്‍ അരാനയാണ് സമനില ഗോള്‍ കണ്ടെത്തിയത്.
രണ്ടാം പകുതി തുടങ്ങി ഏഴ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ നോര്‍ത്തീസ്റ്റ് തങ്ങളുടെ രണ്ടാം ഗോളും മത്സരത്തിലെ ലീഡും നേടി. സെമിന്‍ലെന്‍ ദോങ്കല്‍ ആയിരുന്നു ഗോള്‍ നേടിയത്.