മോദിയും നിതീഷും ലാലുവിനെതിരെ ഗൂഢാലോചന നടത്തുന്നു: തേജസ്വി യാദവ്

0
55
Patna: Bihar Deputy CM Tejashwi Yadav talking to media at the old secretariat before the cabinet meeting in Patna on Wednesday. PTI Photo(PTI7_12_2017_000020B)

പട്‌ന: നരേന്ദ്ര മോദി സര്‍ക്കാരും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്ന് തന്റെ കുടുംബത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്. രാഷ്ട്രീയ ശത്രുക്കളാണ് അദ്ദേഹത്തെ കേസില്‍ കുടുക്കിയതെന്ന് ജനങ്ങള്‍ക്കറിയാം. ലാലുവിനെതിരായ ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും തേജ്വസി യാദവ് പറഞ്ഞു.

കോടതി വിധി പഠിച്ച ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തേജസ്വി യാദവ് അറിയിച്ചു. ലാലു സാധരണക്കാരുടെ മിശിഹയാണെന്ന് അവകാശപ്പെട്ട തേജസ്വി അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും തേജസ്വി പറഞ്ഞു.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന്  പ്രത്യേക സി.ബി.ഐ കോടതി മൂന്നര വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.