റെനോ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് എത്തി ; 2.66 ലക്ഷം രൂപ

0
72

റെനോ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് 2018 എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 2.66 ലക്ഷം രൂപ പ്രാരംഭവിലയിലാണ് പുത്തന്‍ ക്വിഡ് എത്തിയിരിക്കുന്നത്.

റീലോഡഡ് 2018 എഡിഷന്‍ മോഡല്‍ ക്വിഡിന്റെ 0.8 ലിറ്റര്‍ പതിപ്പാണ് 2.66 ലക്ഷം രൂപയ്ക്ക് ലഭ്യമാവുക. 3.87 ലക്ഷം രൂപയാണ് ക്വിഡ് 1.0 ലിറ്റര്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ബോണറ്റിനും, റൂഫിനും, ഷൗള്‍ഡര്‍ ലൈനിനും കുറുകെയുള്ള ‘ചെക്കേര്‍ഡ്’ സ്പീഡ്സ്റ്റര്‍ (Speedster) ഗ്രാഫിക്‌സാണ് പുതിയ ക്വിഡ് പതിപ്പിന്റെ പ്രധാന കോസ്മറ്റിക് അപ്‌ഡേറ്റ്. സൈഡ് ബോഡിയിലും ഇതേ സ്പീഡ്സ്റ്റര്‍ ഗ്രാഫിക്‌സ് ഒരുങ്ങിയിട്ടുണ്ട്.

‘ലിവ് ഫോര്‍ മോര്‍’ ലോഗോയും പുതിയ ക്വിഡിന്റെ ഡോറുകളില്‍ റെനോ പതിപ്പിച്ചിട്ടുണ്ട്.

ബ്ലാക്, സില്‍വര്‍, ലൈം ആക്‌സന്റോട് കൂടിയ ഡാര്‍ക്ക് ഗ്രെയ് കോമ്പിനേഷനില്‍ ഒരുങ്ങിയ പുതിയ കളര്‍ സ്‌കീമിലാണ് റെനോ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് 2018 എഡിഷന്റെ വരവ്.