ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവില്‍ കണ്ടെത്തി

0
83

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവില്‍ കണ്ടെത്തി. കെട്ടിടനിര്‍മാണശാലയുടെ പരിസരത്തുനിന്നുമാണ് കാലിയായ നിലയില്‍ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പൊലീസ് അറിയിച്ചു. 13 ലക്ഷം ഡോളറാണ് കുപ്പിയുടെ മൂല്യമായി കണക്കാക്കിയിരുന്നത്. തുറക്കാത്ത നിലയിലാണ് കുപ്പി കണ്ടെത്തിയത്.ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറില്‍ നിന്നാണ് ഈ വോഡ്ക കുപ്പി മോഷണം പോയത്.

വോഡ്കയുടെ കുപ്പിയുമായി ഒരാള്‍ കടന്നു കളയുന്നത് ബാറിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തുമ്പോള്‍ കുപ്പി കാലിയായിരുന്നു. കുപ്പിക്കുള്ളിലെ വോഡ്കയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും കുപ്പി പൊട്ടിക്കാത്ത നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് വക്താവ് അറിയിച്ചു.

ഈ റഷ്യന്‍ വോഡ്കയുടെ വില 9,59,000 പൗണ്ട് (ഏതാണ്ട് 8.23 കോടി ഇന്ത്യന്‍ രൂപ). മോഷണരംഗത്തിന്റെ വീഡിയോ ഐടിവി ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു.