വിമാനത്തില്‍ ഒപ്പമിരുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന്‍ അറസ്റ്റില്‍

0
55

വാഷിങ്ടണ്‍: വിമാനത്തില്‍ ഒപ്പമിരുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റിലായി. പ്രഭു രാമമൂര്‍ത്തി എന്ന 34-കാരനാണ് അറസ്റ്റിലായത്. ഇയാളുടെ തൊട്ടടുത്ത സീറ്റിലിരുന്ന 22-കാരിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി നല്‍കിയത്. വിമാനത്തില്‍ ഇയാള്‍ക്കൊപ്പം ഭാര്യയും അടുത്ത സീറ്റിലായി യാത്ര ചെയ്തിരുന്നു.

ലാസ് വേഗസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഉറക്കത്തിലായിരുന്ന താന്‍ ഉണര്‍ന്നപ്പോള്‍ പാന്റിന്റേയും ഷര്‍ട്ടിന്റേയും ബട്ടണുകള്‍ അഴിഞ്ഞ നിലയിലായിരുന്നുവെന്നും തന്റെ വസ്ത്രത്തിനുള്ളിലായിരുന്നു ഇയാളുടെ കൈ എന്നും പരാതിക്കാരി പറയുന്നു. സംഭവം നടന്ന ഉടന്‍ തന്നെ യുവതി വിമാന ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ഉടനെ പൊലീസ് രാമമൂര്‍ത്തിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.