ശ്രീലങ്കന്‍ താരം ജയസൂര്യക്ക് ശസ്ത്രക്രിയ

0
57

1996ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതില്‍ സനത് ജയസൂര്യ എന്ന താരത്തിന്റെ പങ്ക് വലുതായിരുന്നു. സ്പിന്‍ ബൗളറായി വന്ന് ബാറ്റിങ് റെക്കോര്‍ഡുകള്‍ ഓരോന്നും തന്റെ പേരില്‍ കുറിച്ചിടുകയായിരുന്നു ജയസൂര്യ.

എന്നാല്‍ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരാധകര്‍ക്ക് വലിയ ആഘാതമുണ്ടാക്കിയിരിക്കുകയാണ്. ജയസൂര്യ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് ക്രച്ചസിന്റെ സഹായത്തോടെയാണ് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ നടക്കുന്നത്.

മെല്‍ബണിലേക്ക് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോവുകയാണ് ജയസൂര്യ ഇപ്പോള്‍. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞത് ഒരു മാസം എങ്കിലും വേണം പഴയ സ്ഥിതിയിലേക്ക് എത്താന്‍. അതുവരെ ജയസൂര്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തന്നെ തുടരുമെന്നും താരത്തെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട്.

ശ്രീലങ്കയ്ക്കായി 110 ടെസ്റ്റും 445 ഏകദിനവും കളിച്ചിട്ടുളള ജയസൂര്യ ടെസ്റ്റില്‍ 6973 റണ്‍സും ഏകദിനത്തില്‍ 13,430 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 323 വിക്കറ്റും ടെസ്റ്റില്‍ 98 വിക്കറ്റും ജയസൂര്യയുടെ പേരിലുണ്ട്. ലോകം കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ജയസൂര്യയെ വിലയിരുത്തുന്നത്.