സാംസ്‌കാരിക നഗരത്തില്‍ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു

0
43

തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി ശക്തന്റെ തട്ടകത്തില്‍ തിരിതെളിഞ്ഞു. രാവിലെ പത്ത് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. നൃത്തശില്‍പത്തോടെയാണ് പ്രധാന വേദി ഉണര്‍ന്നത്. വടക്കും നാഥന്റെ മുന്നില്‍ മെഗാ തിരുവാതിരയോടെയാണ് മേളക്ക് തുടക്കമായത്. 1000 കുട്ടികളാണ് തിരുവാതിരയില്‍ ചുവടുവെച്ചത്.
ആര്‍ഭാടമൊഴിവാക്കി സര്‍ഗാത്മകതയ്ക്ക് പ്രോത്സാഹനം നല്‍കിയാണ് ഇത്തവണ കലോത്സവം നടക്കുക. 24 വേദികളിലായി അയ്യായിരത്തിലധികം പ്രതിഭകളാണ് ഇത്തവണ കലാമാമാങ്കത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ അസാനിധ്യത്തില്‍ സ്പീക്കറാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
മത്സരങ്ങള്‍ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തെ ചുറ്റി വിളംബര ജാഥയും നടന്നു. വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള വിപുലമായ ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും ഒഴിവാക്കിയതിനാല്‍ ലളിതമായ വിളംബര ജാഥയാണ് നടന്നത്. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ ദൃശ്യ വിസ്മയം ആറ് വര്‍ഷത്തിന് ശേഷം ശക്തന്റെ നാട്ടിലെത്തിയതിന്റെ ആവേശത്തിലാണ് തൃശൂര്‍.