സി.പി.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായികൊണ്ടിരിക്കുന്നു; രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഐ

0
62

തിരുവനന്തപുരം: സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്. സി.പി.എം കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി അല്ലാതായി കൊണ്ടിരിക്കുകയാണെന്നും ഭരണം ഉപയോഗിച്ച് പണമുണ്ടാക്കുന്നത് സി.പി.ഐ അല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍.

മന്ത്രി എം.എം മണിക്കെതിരെയും ശശീന്ദ്രന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. മൂന്നാറിലെ കൈയ്യേറ്റങ്ങളുടെ കസ്റ്റോഡിയന്‍ എം.എം മണിയാണെന്നും നടപടിയെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നവര്‍ പള്ളികൂടത്തില്‍ പോകാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
നിയസഭയില്‍ കെ.എം മാണിയെ തുണിപൊക്കി കാണിച്ചവര്‍ ഇപ്പോള്‍ മാണിയെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി എത്ര പച്ച കൊടി വീശിയാലും മാണിയെ ഇടതുമുന്നണിയില്‍ എടുക്കില്ലെന്നും ശശിധരന്‍ പറഞ്ഞു. ഗതികെട്ട് പാര്‍ട്ടിയില്‍ നിന്ന് കൂട്ടത്തോടെ പുറത്ത് പോയി കൊണ്ടിരിക്കുകയാണെന്നും സി.പി.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.