സി.പി.ഐക്കെതിരെ പരസ്യ വിമര്‍ശനം വേണ്ടെന്ന് പിണറായി

0
269

കൊല്ലം: സി.പി.ഐക്കെതിരെയുള്ള പരസ്യ വിമര്‍ശനം വിലക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുന്നണി ബന്ധം പ്രധാനമാണ്. വിമര്‍ശിച്ച് അന്തരീക്ഷം വഷളാക്കരുതെന്നും സി.പി.ഐയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഓഖി ദുരന്തത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വീഴ്ചയുണ്ടായെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി നേരത്തെ തന്നെ ദുരന്തസ്ഥലത്ത് എത്തണമായിരുന്നു. മുഖ്യമന്ത്രി എത്താന്‍ വൈകിയതിനാല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമല്ലെന്ന പ്രതീതിയുണ്ടാക്കിയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തോമസ് ചാണ്ടി വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെയും വിമര്‍ശനമുണ്ടായി. തോമസ് ചാണ്ടിയെ സംരക്ഷിച്ചത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.